മൂന്ന് സ്മാര്‍ട്ട് ഫോണ്‍ മോഡലുകളുമായി എം ഫോണ്‍ വിപണിയില്‍

Posted on: February 27, 2017 9:24 am | Last updated: February 27, 2017 at 9:24 am

ദുബൈ: കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍ നിന്നുള്ള എം ഫോണ്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. പുതിയ മൂന്ന് മോഡലുകളിറക്കിയാണ് എം ഫോണ്‍ വിപണിയിലെത്തിയത്. ദുബൈ അല്‍ മംസാര്‍ പാര്‍ക്കില്‍ പ്രമുഖരടങ്ങിയ ചടങ്ങിലാണ് എം ഫോണ്‍സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചത്. എം ഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എം ഫോണ്‍ 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. എംഫോണ്‍ ചെയര്‍മാന്‍ റോജിഅഗസ്‌റിന്‍, മസാക്കി ഗ്രൂപ്പ് ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എം എല്‍ എ, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദീന്‍ബിന്‍ മോഹിദീന്‍ എന്നിവരാണ് എം ഫോണ്‍സ്മാര്‍ട്ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തത്.
ംംം.ാുവീില.ശി എന്ന സൈറ്റിന് പുറമേ ഫ്‌ലിപ്പ്കാര്‍ട്ട് ആമസോണ്‍ജടോപോഡോ, സൂക് തുടങ്ങിയ എല്ലാ ഓണ്‍ലൈന്‍ സൈറ്റ്കളിലും ബഹറിന്‍, കുവൈത്ത്, ഒമാന്‍, ഖത്വര്‍, സഊദിഅറേബ്യ, യു എ ഇ തുടങ്ങിയ ഗള്‍ഫ് നാടുകളിലും ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയരാജ്യങ്ങളിലാണ് ഫോണുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകുക.
ലോകത്താദ്യമായി ഏറ്റവും വേഗതയേറിയ മീഡിയ ടെക്‌പ്രൊസസ്സറാണ് പുതിയ ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. 360 ഡിഗ്രി ഫിംഗര്‍പ്രിന്റ്‌സ്‌കാനര്‍, സോണിയുടെ ഏറ്റവും മികച്ച ക്യാമറ സെന്‍സര്‍, തെളിമയാര്‍ന്നഫുള്‍ എച്ച്ഡിഡിസ്‌പ്ലേ, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, ഗയിറോസെന്‍സറുകള്‍ എന്നിവയാണ് ഫോണുകളിലെ മറ്റ് സവിശേഷതകള്‍. വയര്‍ലെസ്ചാര്‍ജിംഗ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ് എന്ന ടെക്‌നോളജിയാണ് എംഫോണ്‍ 8ല്‍ ഉപയോഗിച്ചിരിക്കുന്നത്. 256 ജി ബി ഇന്റേണല്‍ സ്‌റ്റോറേജ് ശേഷിയുള്ള എം ഫോണ്‍ 8ന്റെ വില 28,999 രൂപയാണ്.
ഒക്ടാകോര്‍ പ്രൊസസ്സര്‍, 4ജി ബി റാം, 64 ജി ബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി തുടങ്ങിയ സവിശേഷതകളോടെയുള്ള എം ഫോണ്‍ 7പ്ലസില്‍ 13മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 16 എം പി പിന്‍ക്യാമറ, ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ എന്നിവയുമുണ്ട്. വില 24,999 രൂപ.
ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, 32 ജി ബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി, 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ തുടങ്ങിയവയാണ് എംഫോണ്‍ 6ന്റെ സവിശേഷതകള്‍. 17,999 രൂപയാണ് ഇതിന്റെ വില. സ്മാര്‍ട്ട് ഫോണിന് പുറമേ സ്മാര്‍ട്ട് വാച്ച്, പവര്‍ ബാങ്ക്, ബ്ലൂടൂത്ത്‌ഹെഡ്‌സെറ്റ്, വയര്‍ലെസ്ചാര്‍ജര്‍, ടാബ്ലെറ്റ് തുടങ്ങിയ സ്മാര്‍ട്ട് ഉപകരണങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.