സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്ന് ആക്ഷേപം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു

Posted on: February 27, 2017 11:35 am | Last updated: February 27, 2017 at 3:17 pm

തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആക്ഷേപം. മുഖ്യമന്ത്രി സത്യം മറച്ചുവെച്ചാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പിടി തോമസ്, അനൂപ് ജേക്കബ്, ടിഎ അഹമ്മദ് കബീര്‍ എന്നിവര്‍ സഭയില്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് സഭക്കുള്ളില്‍ തന്നെയിരുന്നുകൊണ്ട് പ്രതിഷേധിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് പ്രതിപക്ഷ ബഹളത്തില്‍ ഉച്ചയോടെ സഭ നിര്‍ത്തിവെക്കുകയായിരുന്നു.