ഐഎസില്‍ ചേരാന്‍ പുറപ്പെട്ട മലയാളി യുവാവ് അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Posted on: February 26, 2017 9:05 pm | Last updated: February 26, 2017 at 9:05 pm
SHARE

കാസര്‍കോട്: ഭീകരസംഘടനയായ ഇസിലില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലെത്തിയ കാസര്‍കോട് സ്വദേശി ഡ്രോണ്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചു. മുജാഹിദ് പ്രചാരകന്‍ കൂടിയായ കാസര്‍കോട് പടന്ന കാവുന്തലയിലെ ഹഫീസ മന്‍സിലില്‍ ഹഫീസുദ്ദീന്‍ (23) കൊല്ലപ്പെട്ടതായാണ് ബന്ധുക്കള്‍ക്കാണ് സന്ദേശം വന്നത്. മറ്റൊരു യുവാവ് കൂടി മരിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാനായി ശ്രമങ്ങള്‍ നടന്നുവരികയാണ്.

‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു.’ എന്ന സന്ദേശം ലഭിച്ചതായാണ് വിവരം. സമാനരീതിയിലുള്ള സന്ദേശം മറ്റൊരു യുവാവിന്റെ ബന്ധുക്കള്‍ക്കും ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. ടെലിഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. എന്നാല്‍ ബന്ധുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.

11 പടന്ന സ്വദേശികള്‍ ഉള്‍പ്പെടെ 16 പേര്‍ ഇസിലില്‍ ചേരാന്‍ പോയതായി 2016 ജുലായിലാണ് എന്‍.ഐ.എക്ക് വിവരം ലഭിച്ചത്. പാലക്കാട്ട് നിന്നുള്ള കുടുംബവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇവര്‍ അഫ്ഗാനിസ്ഥാനിലെത്തിയതായി പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here