തമിഴ്‌നാട്ടില്‍ ബോട്ട് മുങ്ങി പത്ത് മരണം.

Posted on: February 26, 2017 8:30 pm | Last updated: February 27, 2017 at 11:34 am

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചെന്തൂരില്‍ ബോട്ട് മുങ്ങി പത്ത് മരണം. മണപ്പാടിന് അടുത്ത് മത്സ്യബന്ധന ബോട്ടില്‍ കടല്‍ കാണാനിറങ്ങിയ വിനോദ സഞ്ചാരികളാണ് അപടത്തില്‍പെട്ടത്. മരിച്ചവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. രണ്ട് ബാലികമാരുള്‍പ്പെടെ ഏഴുപേരെ രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്ന മറ്റ് പത്തോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വൈകീട്ടാണ് സ്ംഭവം. ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ ബോട്ട് മറിയുകയായിരുന്നു.

മത്സ്യബന്ധന ബോട്ട് അനധികൃതമായി വിനോദസഞ്ചാരത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു. ഏഴ് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ബോട്ടില്‍ ഇരുപതിലധികം പേരെയാണ് കയറ്റിയിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബോട്ടിന്റെ ഉടമ ശെല്‍വമാണ് ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.