ഐഎസുമായി ബന്ധമുള്ള സഹോദരങ്ങള്‍ ഗുജറാത്തില്‍ അറസ്റ്റില്‍

Posted on: February 26, 2017 8:16 pm | Last updated: February 27, 2017 at 9:05 am
SHARE

ന്യൂഡല്‍ഹി: ഐഎസുമായി ബന്ധമുള്ള രണ്ട് പേരെ ഗുജറാത്തില്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടി. രാജ്‌കോട്ട്, ഭവ്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്നായി വസീം, അതീം എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സഹോരദങ്ങളാണ്. ഇവരില്‍ നിന്ന് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സ്‌ഫോടക വസ്തുക്കളും മുഖംമൂടികളും മൊബൈല്‍ ഫോണുകളും പോലീസ് പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവര്‍ ഐഎസുമായി ബന്ധം പുലര്‍ത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here