സ്വപ്നം പൂവണിഞ്ഞു; ശാഫിയും സാലിയും വിശുദ്ധഭൂമിയിൽ

Posted on: February 26, 2017 6:29 pm | Last updated: June 30, 2017 at 2:48 pm
പൂനൂർ ഹെൽത്ത്‌ കെയർ സൊസൈറ്റിയുടെ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്തികളായ സാലിയും ഷാഫിയും ജിദ്ദ എയർപ്പോർട്ടിൽ

മക്ക: പരിശുദ്ധ ഉംറ കർമത്തിനായി പൂനൂർ ഹെൽത്ത്‌ കെയർ സൊസൈറ്റിയിലെ സെപ്ഷ്യൽ സ്കുൾ വിദ്യാർത്ഥികളായ ഷാഫിയും സാലിയും കഴിഞ്ഞ ദിവസം വിശുദ്ധ മക്കയിലെത്തി.ഇന്നലെ വൈകിട്ട്‌  ആറ് മണിയോടെ മക്കയിലെത്തിയ ഇവർ രാത്രി രണ്ട് മണിയോടെ ആദ്യ ഉംറ പൂർത്തികരിച്ചു.

മിസ്‌ഫലയിലെ സൈഫുത്വൈബ ഹോട്ടലിലാണ്‌ താമസിക്കുന്നത്‌. പതിറ്റാണ്ട്‌ കാലം മനസ്സിൽ കാത്ത്‌ സൂക്ഷിച്ച സ്വപന സാക്ഷാത്കാരത്തിന്റെ ആനന്ദത്തിലാണ്‌ മാനസിക ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്ന ഈ ഇരട്ട സഹോദരങ്ങൾ .മസ്ജിദ്‌ ഹറമും കഅ്ബാലയവും അറഫയും മിനയും മറ്റു ചരിത്ര പ്രദേശങ്ങളും അവർക്ക് ആസ്വദിക്കണം .വർഷങ്ങളായി പൊതു പരിപാടികളിൽ ഗാനമാലാപിക്കാനുള്ള അവസരം കിട്ടുന്ന ഇവർക്ക് മക്കയും മദീനയുമാണ്‌ പ്രിയം. പാടി പറഞ്ഞ്‌ ഈ ഭൂമികയിൽ എത്തിയതിൻറെ  സന്തോഷത്തിലാണ്‌ ഇവർ.
പൂനൂർ ഹെൽത്ത്‌ കെയറിലെ പത്ത്‌ വർഷത്തോളം വിദ്യാർത്തികളായ ഇവർ ഒരുപാട്‌ കാലകായിക മത്സരങ്ങളിൽ പങ്കെടുത്ത്‌ നിരവധി മെഡലുകൾ നേടിയിറ്റുണ്ട്‌. ഹെൽത്ത്‌ കെയർ സൊസൈറ്റിയുടെ കീഴിലാണ്‌ ഉംറയ്ക് അവസരം ഒരുങ്ങിയത്‌. കാരക്കാട്‌ പറശ്ശേരി  മണ്ണിൽ അബ്ദുറസാഖിന്റെയും സഫിയയുടെയും മക്കളാണ്‌. ഹെല്‍ത്ത് കെയര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹുമൈദ് മങ്ങാടും അജ്‌നാസ് ഇ യും ഈ കുട്ടികളെ യാത്രയില്‍ അനുഗമിക്കുന്നുണ്ട്.
റിപ്പോർട്ട്‌: സൽമാൻ വെങ്ങളം, മക്ക