പികെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

Posted on: February 26, 2017 3:21 pm | Last updated: February 26, 2017 at 3:21 pm

ചെന്നൈ: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. പ്രൊഫ.ഖാദര്‍ മൊയ്തീനാണ് ദേശീയ പ്രസിഡന്റ്. ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗമാണ് പുതിയ ഭരവാഹികളെ തിരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായും തിരഞ്ഞെടുത്തിട്ടുണ്ട്.

മറ്റു ഭാരവാഹികള്‍:

ഇ.ടി മുഹമ്മദ് ബഷീര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പി .വി അബ്ദുല്‍ വഹാബ് (ട്രഷറര്‍), അഡ്വ.ഇഖ്ബാല്‍, തസ്ത ഗീര്‍ ആഗ (വൈസ് പ്രസിഡന്റ്), എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് , ഷഹന്‍ഷാ ജഹാംഗീര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹീം സേട്ട് (സെക്രട്ടറിമാര്‍), കൗസര്‍ ഹയാത് ഖാന്‍ , ബാസിത്, ഷമീം, ഷറഫുദ്ദീന്‍, ഡോ.മതീന്‍.