ഡല്‍ഹിയില്‍ ഇരട്ടക്കുട്ടികള്‍ വാഷിംഗ് മെഷീനില്‍ കുരുങ്ങി മരിച്ചു

Posted on: February 26, 2017 10:54 am | Last updated: February 27, 2017 at 9:05 am

ന്യൂഡല്‍ഹി: മൂന്ന് വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികള്‍ വാഷിംഗ് മെഷീനില്‍ കുരുങ്ങി മരിച്ചു. ന്യൂഡല്‍ഹി രോഹിണി സെക്ടര്‍ ഒന്നിലെ അവാന്തിക അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണമായ സംഭവം നടന്നത്. വാഷിംഗ് മെഷീന്‍ ഓണ്‍ ആക്കി വാഷിംഗ് പൗഡര്‍ വാങ്ങാനായി മാതാവ് പുറത്ത് പോയ സമയത്ത് കുട്ടികള്‍ മെഷീനിലേക്ക് ഇറങ്ങുകയായിരുന്നുവത്രെ. തിരിച്ചെത്തിയ മാതാവ് കുട്ടികളെ കാണാതെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ അയല്‍വാസികളില്‍ ഒരാള്‍ കുട്ടികളെ കാണാനില്ലെന്ന് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

എന്നാല്‍ വിവരമറിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവ് രവീന്ദര്‍ നടത്തിയ തിരച്ചിലില്‍ കുട്ടികള്‍ വാഷിംഗ് മെഷീനില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. വാഷിംഗ് മെഷീനില്‍ 15 ലിറ്ററോളം വെള്ളം ഉണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കുട്ടികള്‍ ഇതില്‍ എങ്ങനെ ഇറങ്ങി എന്നത് വ്യക്തമല്ല.