തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം തീപ്പിടുത്തം; രണ്ട് പേര്‍ക്ക് പരുക്ക്

Posted on: February 26, 2017 10:03 am | Last updated: February 27, 2017 at 9:05 am

തിരുവനന്തപുരം: സഹസ്രകോടികളുടെ നിധിശേഖരമുള്ള തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം തീപ്പിടുത്തം. ക്ഷേത്രത്തിന്റെ സുരക്ഷാ മേഖലയില്‍ വടക്കേ നടക്ക് സമീപമുള്ള പോസ്റ്റ് ഓഫീസ് ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. പുലര്‍ച്ചെയായിരുന്നു സംഭവം. കാരണം വ്യക്തമല്ല.

ഗോഡൗണില്‍ കൂട്ടിയിട്ട ചപ്പുചവറുകള്‍ക്കാണ് തീപിടിച്ചത്. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള കമാന്‍ഡോകളുടെ സുരക്ഷാ ക്യാമറയിലാണ് അഗ്നിബാധ ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്‌നി ശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീ അണച്ചു. തീ അണക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും ഡ്രൈവര്‍ക്കും പരുക്കേറ്റു. തീ അണക്കാന്‍ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് കമാന്‍ഡോക്ക് പരുക്കേറ്റത്.