അനധികൃത പാര്‍ക്കിംഗ്: പൂട്ടുമായി ട്രാഫിക് പോലീസ് രംഗത്ത്‌

Posted on: February 25, 2017 5:00 pm | Last updated: February 25, 2017 at 3:03 pm
SHARE

കല്‍പ്പറ്റ: ഇനി ഗതാഗതടസ്സം സൃഷ്ടിക്കുന്ന രീതിയിലോ, മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കുന്ന രീതിയിലോ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നവരെ പൂട്ടാന്‍ നൂതന യന്ത്രവുമായി ട്രാഫിക് പോലീസ് രംഗത്ത്. നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ടയറുകള്‍ പ്രത്യേകതരം ലോക്കിംഗ് സംവിധാനമുപയോഗിച്ച് പൂട്ടുകയും പിന്നീട് 600 രൂപ പിഴ ഇടാക്കിയശേഷം മാത്രം വാഹനം വിട്ടുകൊടുക്കുകയും ചെയ്യുന്നരീതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രത്യേകതരം ക്ലിപ്പ് പോലുള്ള ഈ ഉപകരണംകൊണ്ട് ചെറിയവാഹനങ്ങളുടെ മുതല്‍ മിനി ലോറികളുടെ വരെ ടയറുകള്‍ പൂട്ടിയിടാന്‍ കവിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വാഹനം പാര്‍ക്ക് ചെയ്തതിന് ശേഷം ഉടമ തിരിച്ചുവന്ന് വാഹനമെടുക്കാന്‍ നോക്കുമ്പോഴായിരിക്കും താന്‍ കുടുങ്ങിയ കാര്യം അറിയുക. തുടര്‍ന്ന് ലോക്ക് ചെയ്ത വാഹനത്തിനുമുകളില്‍ പോലീസ് പതിച്ചിരിക്കുന്ന നോട്ടിസിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുകയും അറുന്നൂറ് രൂപ പിഴയീടാക്കിയ ശേഷം ലോക്ക് അഴിച്ച് മാറ്റുകയും ചെയ്യും.
ഇത്തരം സംവിധാന കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആദ്യമേ നടപ്പിലാക്കിയിരുന്നു. ഈ തന്ത്രം വിജയം കണ്ട പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ട്രാഫിക് യൂണിറ്റുകളിലും ആരംഭിച്ചിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here