Connect with us

Gulf

അനധികൃത വീട്ടുജോലിക്കാര്‍; കടുത്ത നടപടിയെന്ന് മദീന പോലീസ്

Published

|

Last Updated

ദമ്മാം: നിയമ വിധേയമല്ലാത്ത 63 ഗാര്‍ഹിക സഹായികളെ മദീന പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഇത്തരം നിയമപരമല്ലാത്ത മാര്‍ഗത്തിലൂടെ ശുശ്രൂഷകരെയും സഹായികളെയും വെക്കുന്നത് കടുത്ത നടപടിക്ക് ഇടയാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ആഫ്രിക്കന്‍ വംശജരായ പുരഷന്മാരും സ്ത്രീകളും ഉള്‍പ്പെടും. നിയമ വിധേയമല്ലാതെ ഇവര്‍ ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ടവരായിരുന്നെന്ന് മദീന പോലീസ് വാക്താവ് മേജര്‍ ഹുസൈന്‍ അല്‍ ഖഹ്ത്വാനി പറഞ്ഞു. പോലീസ് റെയ്ഡിനിടെയാണ് ഇവരെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറുമെന്നും പോലീസ് പറഞ്ഞു.

കുടുംബാംഗങ്ങളുടെ ആരോഗ്യസുരക്ഷാ സംരക്ഷണ കാര്യങ്ങളില്‍ ഇത്തരം കുറ്റവാളികളെ ഏല്‍പ്പിക്കുന്നത് എന്തുമാത്രം അപരാധമാണെന്ന് മദീന പ്രവിശ്യാ പോലീസ് ചീഫ് മാജര്‍ ജന. അബ്ദുല്‍ ഹാദി അല്‍ ശഹ്‌റാനി ചോദിച്ചു. വീട്ടു ജോലി ഏല്‍ക്കാമെന്ന് വാഗ്ദാനവുമായി വീട്ടുപടിക്കലെത്തുന്നു എന്ന കാരത്താല്‍ മാത്രം കുറുക്കുവഴി തേടരുത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ സഊദിയിലെ താമസ രേഖ പോലും ഇല്ലാത്തവരാണ്. യഥാര്‍ത്ഥ സ്‌പോണ്‍സര്‍മ്മാരില്‍ നിന്ന് ഓടിപ്പോന്ന് നിയമവിരുദ്ധ വിപണിക്കാര്‍ തട്ടിപ്പിലൂടെ ഉപയോഗപ്പെടുത്തുകയണിവരെ. പ്രാദേശിക നിയമ സംരക്ഷണം വകുപ്പുകളുമായി ബന്ധപ്പെട്ട് ഇത്തരം കേസുകള്‍ക്ക് വേണ്ടിയുള്ള റെയ്ഡുകള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവരെ ജയില്‍ ശിക്ഷക്കും മറ്റു നടപടികള്‍ക്കും ശേഷം നാടുകടത്തും. രാജ്യത്തെ കുറ്റവാളികളില്‍ ഭൂരിഭാഗവും വിസ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണ്. അനധികൃത താമസക്കാരെ തുടച്ചു നീക്കല്‍ നടപടി തുടരുമെന്നും ഷഹ്‌റാനി പറഞ്ഞു. കളവ്, പിടിച്ചു പറി, മദ്യോപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കീഴ്‌പ്പെറുത്താന്‍ സുരക്ഷാ വിഭാഗം സര്‍വ്വസജ്ജമാണ്. വിദേശ തൊഴിലാളികള്‍ക്കുള്ള റിക്രൂട്ട്മന്റ് കോസ്റ്റ് ലാഭിക്കാന്‍ വേണ്ടിയാണ് ഇത്തരം അനധികൃത ജോലിക്കാരെ ചിലര്‍ വെക്കുന്നത്. ഒരു വിദേശ വീട്ടു ജോലിക്കാരിയെ കൊണ്ടുവരുന്ന സ്‌പോണ്‍സര്‍ക്ക് ചുരുങ്ങിയത് 15,000 റിയാല്‍ ചിലവ് വരും. 2013 ല്‍ അബ്ദുല്ല രാജാവിന്റെ ഭരണകാലത്ത് ഇത്തരം അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിട്ടു പോകാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.

Latest