മഴകാരണം തകര്‍ന്ന അല്‍ ഹസ്സയിലെ ഇബ്‌റാഹീം പാലസ് പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങി

Posted on: February 25, 2017 12:23 pm | Last updated: February 25, 2017 at 12:10 pm
SHARE

ദമ്മാം: കനത്ത മഴ കാരണം ഒരു ഭാഗം തകര്‍ന്ന അല്‍ ഹസ്സയിലെ ഇബ്‌റാഹിം പാലസ് പുനര്‍ നിര്‍മ്മിക്കാന്‍ സഊദി ടൂറിസം അന്റ് ഹെറിറ്റേജ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. താല്‍കാലികമായി കോട്ട അടച്ചിട്ടിരിക്കുകയാണ്. ആവശ്യമായ അറ്റകുറ്റ പണികള്‍ക്ക് ശേഷം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. പുതുക്കിപ്പണിയലിന്റെ ഭാഗമായി അകത്ത് തളം കെട്ടി നില്‍ക്കുന്ന വെള്ളം വറ്റിക്കല്‍ നടപടിയാണ് ആദ്യം നടത്തുന്നത്.

അല്‍ ഹസയിലെ ഹുഫൂഫ് രാജ്യത്തെ പ്രധാന സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളിലൊന്നാണ്. ഇബ്‌റാഹിം കോട്ടക്ക് 500 ല്‍ അധികം വര്‍ഷത്തെ പഴക്കമുണ്ട്. ഇത്രയും കാലം പഴക്കമുള്ള ഖുസം പാലസ്, ബൈത്ത് അല്‍ ബാഇഅ തുടങ്ങിയ കോട്ടകളും ഹുഫൂഫിലാണ്. മുനിസിപ്പാലിറ്റിയും ടൂറിസം വകുപ്പും സംരക്ഷിക്കുന്ന സ്മാരക പൈതൃക കേന്ദ്രങ്ങളെ യുനസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി 2015 ല്‍ യുനെസ്‌കോ പ്രതിനിധി സംഘം ഹുഫൂഫ് സന്ദര്‍ശിച്ചിരുന്നു. ഇബ്രാഹിം കോട്ട നന്നായി സംരക്ഷിക്കുന്ന ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയുള്ള കോട്ടയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here