സഊദി സാങ്കേതിക ഇന്‍സ്റ്റിറ്റിയൂട്ട് ജപ്പാനുമായി കൈകോര്‍ക്കുന്നു ലക്ഷ്യം: മികവുറ്റ സാങ്കേതിക പരിശീലനം

Posted on: February 25, 2017 12:04 pm | Last updated: June 30, 2017 at 2:48 pm

ദമ്മാം :സഊദി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ട് (സിഹായി) തൊഴില്‍ മേഖലയില്‍ യുവാക്കള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ജപ്പാനിലെ നിപ്പോണ്‍ കോളേജുമായി കൈകോര്‍ത്ത് സഊദി എഞ്ചിനീയറിംഗ് പാഠ്യപദ്ധതി വിപുലീകരിക്കുന്നു.
ഇതോടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് മേഖലകളില്‍ കൂടുതല്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ നേടുവാന്‍ കഴിയും. വിഷന്‍ 2030 ന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വൊക്കേഷണല്‍ ട്രെയിനിംഗ് കോര്‍പ്പറേഷന്റെ (ടിവിടിസി) മേല്‍നോട്ടത്തില്‍കൂടുതല്‍ പരിജ്ഞാനം നേടുകയാണ് ലക്ഷ്യമെന്ന് സൗദി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ട് (സിഹായി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ ഇസ്മാഈല്‍ മുഹമ്മദ് മുഫറഹ് അറിയിച്ചു.

സാങ്കേതിക മേഖലകളില്‍ നിലവില്‍ ഇരുപത്തിലാണ് സ്ഥാപനങ്ങളാണുള്ളതെന്നും ,രണ്ടായിരത്തി ഇരുപതോടെ അവ മുപ്പത്തി അഞ്ചായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും ദേശീയ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം (എന്‍ടിപി) ഗവര്‍ണര്‍ ഡോ അഹമ്മദ് ബിന്‍ ഫഹദ് അല്‍ഫുഹൈദ് പറഞ്ഞു.