ഇനിയൊരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് നടന്‍ പൃഥ്വിരാജ്

Posted on: February 25, 2017 10:42 am | Last updated: February 26, 2017 at 10:04 am
SHARE

കൊച്ചി: ഇനിയൊരിക്കലും സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് നടന്‍ പൃഥ്വിരാജ്. തന്റെ മുന്‍കാല ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായും പൃഥ്വി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു നടന്‍ തന്റെ സിനിമകളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയുന്നത്.

ആക്രമണത്തിന് ഇരയായ നടിയുടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടാണ് പോസ്റ്റ് ആംരംഭിക്കുന്നത്.
അസമാന്യമായ ധൈര്യമാണ് നടിയുടേത്. ധീരമായ തീരുമാനമെടുത്ത നടിയ്ക്ക് വേണ്ടി എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കണമെന്നും നടന്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടു. തന്റെ ജീവിതം നിരന്തരം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകുമെന്ന് അറിഞ്ഞിട്ടും അവള്‍ തന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരവധി പേര്‍ക്ക് മാതൃകയും നിരവധി പേര്‍ക്ക് വഴികാട്ടുന്ന വെളിച്ചവുമാണ് നടിയുടെ തീരുമാനമെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്ത്രീകളുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ സിനിമയിലെ തന്റെ കഥാപാത്രങ്ങള്‍ ഇനിമേല്‍ പറയില്ല. പക്വതയില്ലാത്ത സമയത്താണ് താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമകളുടെ ഭാഗമായത്. തന്റെ കഥാപാത്രം പറഞ്ഞ വാക്കുകള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അത് നേടിതന്ന ഓരോ കയ്യടിക്കും താന്‍ തലകുനിക്കുന്നതായും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

COURAGE
———–

Some of the most poignant moments in my life have been punctuated with moments of incredible courage. Courage from what I have now fully realised are God’s most benevolent yet intricate creations. WOMEN!
From a mother picking up pieces of a suddenly derailed life, to bring up two young boys to be the men they are today..to a wife who at the fag end of a 40 hour labour, just as she was being cut open without an anaesthetic, holding my hand and telling me “It’s alright Prithvi”..I have repeatedly been dumbfounded in realising how much of a lesser being I am in the company of the women in my life.
And today..as my dear friend walks in to the sets to kick start the shooting of her new film “ADAM”, I once again bear witness to an extraordinary moment of courage from an extraordinary woman in my life! Today..she makes a statement..a statement that will echo through time, space and gender..that no one or no incident has control over your life but YOU! A statement that will now be part of counselling sessions and pep talks around the world. A statement that you my friend..are making in a million unheard voices!
And to those voices I apologise..for at an age and time when I wasn’t wise enough..I have been part of films that celebrated misogyny..I have mouthed lines that vilified regard for your self respect and I have taken a bow to the claps that ensued. NEVER AGAIN..never again will I let disrespect for women be celebrated in my movies! Yes..I’m an actor and this is my craft! I will whole heartedly trudge the grey and black with characters that possess unhinged moral compasses…but I will never let these men be glorified or their actions justified on screen.
Once again..ladies and gentlemen..stand up and applaud for her! Behind the gutsy spunk, there is a vulnerable celebrity who knew well enough what this decision of hers would mean to a life under constant scrutiny. But she also knew..that she had to see it through…for that would set an example..light a torch that will show a path for many to follow!Today she makes a statement..
A statement of extraordinary courage!
Fanboy for life…dear friend..fanboy for life!
Love always,
Prithvi.