പോലീസ് ഇടപെട്ടു; നടി മാധ്യമങ്ങളെ കാണില്ല

Posted on: February 25, 2017 10:18 am | Last updated: February 25, 2017 at 2:26 pm

കൊച്ചി: കൊച്ചിയില്‍ വാഹനത്തില്‍ അതിക്രമത്തിന് ഇരയായ യുവനടി മാധ്യമങ്ങളെ കാണില്ല. കേസ് അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ മാധ്യമങ്ങളെ കാണരുതെന്ന് പോലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടി പിന്‍മാറിയത്. പുതിയ സിനിമയുടെ ലൊക്കേഷനില്‍വച്ച് മാധ്യമങ്ങളെ കാണുമെന്ന് നടി നേരത്തേ അറിയിച്ചിരുന്നു.

അതേസമയം, നടിക്കെതിരായ ആക്രമണത്തില്‍ ക്വട്ടേഷന്‍ സാധ്യത തള്ളി പോലീസ് രംഗത്തെത്തി. സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്നു നടത്തും. കാക്കനാട് സബ് ജയിലിലായിരിക്കും തിരിച്ചറിയല്‍ പരേഡ്.