അടിക്കു തിരിച്ചടിച്ചിട്ടുണ്ട്; കൊലയ്ക്കുപകരം കൊലയും ചെയ്തിട്ടുണ്ട്: കെ. സുരേന്ദ്രന്‍

Posted on: February 24, 2017 8:20 pm | Last updated: February 25, 2017 at 11:49 am
SHARE

മംഗലാപുരം: കൊലയ്ക്ക് കൊലയും അടിയ്ക്ക് പകരം അടിയും നല്‍കിയ ചരിത്രം തങ്ങള്‍ക്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മംഗലാപുരത്ത് ബി.ജെ.പി നടത്തിയ പരിപാടിയിലാണ് വിഷം ചീറ്റുന്ന പരാമര്‍ശങ്ങളുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്.

‘സി.പി.എമ്മുകാരെ വെറുതെ വിടില്ല ഞങ്ങള്‍. നിങ്ങള്‍ കര്‍ണാടകത്തില്‍ പോയാല്‍ തടയാന്‍ ഞങ്ങളുണ്ടാവും ആന്ധ്രയില്‍ പോയാലും മധ്യപ്രദേശില്‍ പോയാലും ഡല്‍ഹിയില്‍ പോയാലും അവിടെയെല്ലാം തടയാനുണ്ടാകുമെന്നും’ സുരേന്ദ്രന്‍ പറഞ്ഞു.

‘സംസ്ഥാനത്ത് രണ്ട് ശതമാനം വോട്ട് കിട്ടിയ സമയത്തും അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അടിക്ക് പകരം അടിയും കൊലയ്ക്ക് പകരം കൊലയും നിര്‍ത്തിവെച്ചിരിക്കുകയാണ്’. സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയനെ മംഗളൂരൂ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലന്ന് സംഘപരിവാര്‍ സംഘടനകള്‍ വെല്ലുവിളിച്ചിരുന്നു. നാളെ മംഗളൂരൂവില്‍ ആര്‍എസ്എസ് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.