Connect with us

Gulf

ഹജ്ജ്; ഇറാന്‍ പ്രതിനിധികള്‍ സഊദി മന്ത്രിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ദമ്മാം: കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മ്മത്തില്‍ നിന്ന് വിട്ടു നിന്ന ഇറാന്‍ ഈ വര്‍ഷം വീണ്ടും തീര്‍ത്ഥാടകരെ അയക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ പ്രതിനിധികളുമായി സഊദി മന്ത്രി സഊദിയില്‍ കൂടിക്കാഴ്ച നടത്തിയതായി സഊദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദയില്‍ നടന്ന സംഗമത്തില്‍ രാജ്യത്തിന്റെ ഹജ്ജ് തീര്‍ത്ഥാടന ചുമതലയുള്ള മുഹമ്മദ് ബെന്‍ത്വിന്‍ ഹജ്ജ് ഒരുക്കവും പങ്കാളിത്തവും സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

സെപ്തംബറോടെ പൂര്‍ത്തീകരിക്കേണ്ട തീര്‍ത്ഥാടകരുടെ താമസ യാത്രാ സൗകര്യങ്ങളെക്കുറിച്ച് വിവിധ രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഇറാനുമായി ഹജ്ജ് മന്ത്രാലയം ചര്‍ച്ച നടത്തിയതെന്ന് സഊദി പ്രസ് ഏജന്‍സി അറിയിച്ചു.

Latest