മതസൗഹാര്‍ദം തിരിച്ചു കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുമായി സിപിഎം മുന്നോട്ട് പോകും: എംഎ ബേബി

Posted on: February 24, 2017 8:22 pm | Last updated: February 24, 2017 at 8:22 pm
SHARE

തിരുവനന്തപുരം: മതസൗഹാര്‍ദം തിരിച്ചു കൊണ്ടുവരാനുള്ള സിപിഎം പ്രവര്‍ത്തനങ്ങള്‍ സര്‍വശക്തിയോടെയും മുന്നോട്ട് കൊണ്ടു പോകുമെന്ന് സിപിഐഎം നേതാവ് എംഎ ബേബി.

നാളെ മംഗളൂരുവില്‍ നടക്കുന്ന മതസൗഹാര്‍ദ റാലിയില്‍ സഖാവ് പിണറായി വിജയന്‍ സംസാരിക്കും. ഇത് തടയുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗളൂരുവില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. കന്നുകാലിക്കച്ചവടക്കാരനെന്ന് മുദ്രയടിച്ച് സംഘപരിവാറുകാര്‍ തന്നെ ഒരു ബിജെപി അനുഭാവിയെ ഈയിടെ കൊന്നു. കലാപം ഉണ്ടാക്കാനുള്ള ഏറ്റവുമവസാനത്തെ ശ്രമമായിരുന്നു അത്. ഇവിടത്തെ സംഘപരിവാര്‍ സദാചാര പൊലീസിംഗും പലപ്പോഴും വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുദ്ദേശിച്ചാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..

ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ആണ് സഖാവ് പിണറായി വിജയന്‍. വിവിധ മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ ജീവിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഒരു റാലിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോകുന്നത്. ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാര്‍ടിയുടെ മംഗളൂരു ജില്ലാ കമ്മിറ്റിയാണ് ഈ റാലി സംഘടിപ്പിക്കുന്നത്. മതസൗഹാര്‍ദം ഇന്ത്യയുടെ പ്രഖ്യാപിത ദേശീയ താല്പര്യമാണ്. അപ്പോള്‍ ഈ മതസൗഹാര്‍ദ റാലി തടയാന്‍ വരുന്നവരെ, മംഗളൂരുവില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവരെ, സിപിഐഎമ്മിനെതിരെ ആക്രമണമഴിച്ചു വിടുന്നവരെ എന്താണ് വിളിക്കേണ്ടത്? ഏറ്റവും മിതമായി പറഞ്ഞാല്‍, ഇന്ത്യ കണ്ട ഏറ്റവും വലിയ ദേശവിരോധികളാണ് ഇവര്‍.

കര്‍ണാടകയിലെ മംഗളൂരു ആര്‍എസ്എസ് ആക്രമണങ്ങളാല്‍ പൊറുതി മുട്ടിയ ഒരു സ്ഥലമാണ്. വിവിധ മതവിഭാഗങ്ങള്‍ സമാധാനപരമായി ജീവിച്ചു പോന്ന ഈ പ്രദേശം ആര്‍എസ്എസ് സംഘര്‍ഷഭരിതമാക്കിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നടയിലെ ഏഴ് സീറ്റിലും ബിജെപി തോറ്റു. അതിനാലാവും, യുപിയിലെ മുസഫര്‍ നഗറില്‍ വര്‍ഗീയ കലാപമുണ്ടാക്കി ലോകസഭ തെരഞ്ഞടുപ്പ് വിജയിച്ച അമിത് ഷാ തന്ത്രം ഇവിടെയും പ്രയോഗിക്കാന്‍ നോക്കുന്നത്. കന്നുകാലിക്കച്ചവടക്കാരനെന്ന് മുദ്രയടിച്ച് സംഘപരിവാറുകാര്‍ തന്നെ ഒരു ബിജെപി അനുഭാവിയെ ഈയിടെ കൊന്നു. കലാപം ഉണ്ടാക്കാനുള്ള ഏറ്റവുമവസാനത്തെ ശ്രമമായിരുന്നു അത്. ഇവിടത്തെ സംഘപരിവാര്‍ സദാചാര പൊലീസിംഗും പലപ്പോഴും വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുദ്ദേശിച്ചാണ്.

ഇവിടെ മതസൗഹാര്‍ദം തിരിച്ചു കൊണ്ടുവരാനുള്ള സിപിഐഎം പ്രവര്‍ത്തനങ്ങള്‍ സര്‍വശക്തിയോടെയും മുന്നോട്ട് കൊണ്ടു പോകുമെന്ന്
ഇക്കഴിഞ്ഞ 2021 ബംഗളൂരുവില്‍ ചേര്‍ന്ന സിപിഐഎം കര്‍ണാടക സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും തീരുമാനിച്ചു. ഈ റാലിയുടെ തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്യുകയുണ്ടായി. സഖാവ് പിണറായി വിജയന്‍ പങ്കെടുക്കുന്ന റാലി വിജയിപ്പിക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താനുള്ള സഖാക്കളുടെ ദൃഢനിശ്ചയത്തിനും ഉത്സാഹത്തിനുമാണ് പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാവ് ബി വി രാഘവുലുവിനും എനിക്കും സാക്ഷ്യം വഹിക്കാനായത്‌

LEAVE A REPLY

Please enter your comment!
Please enter your name here