ആകാശത്ത് വിസ്മയ കാഴ്ചകളൊരുക്കി ദൗമത്തുല്‍ അല്‍ ജന്ദലില്‍ സഊദി റോയല്‍ എയര്‍ഫോഴ്‌സ്

Posted on: February 24, 2017 8:59 pm | Last updated: February 24, 2017 at 8:13 pm

ദമ്മാം:കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന അഭ്യാസപ്രകടനങ്ങളുമായി സഊദി റോയല്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ ജെറ്റുകള്‍ ദൗമത്തുല്‍ അല്‍ ജന്ദലില്‍ നടത്തിയ പ്രകടനം ആകാശത്ത് വിസ്മയ കാഴ്ചകളായി മാറി.

വ്യോമാഭ്യാസപ്രകടനം വീക്ഷിക്കാന്‍ കുട്ടികളും കുടുംബങ്ങളും ഉള്‍പ്പടെ നിരവധി ആളുകള്‍ ദൗമത്തുല്‍ അല്‍ ജന്ദലില്‍ എത്തിയിരുന്നു.