ശിവസേനയ്ക്കും ബിജെപിക്കും കൈക്കോര്‍ക്കാതെ മാര്‍ഗമില്ലെന്ന് നിതിന്‍ ഗഡ്കരി

Posted on: February 24, 2017 7:58 pm | Last updated: February 25, 2017 at 10:43 am
SHARE

മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതായതോടെ ഭരണം പിടിക്കാന്‍ ശിവസേനയ്ക്ക് പിന്നാലെ ബിജെപി. തിരഞ്ഞെടുപ്പില്‍ പരസ്പരം പോരടിച്ചെങ്കിലും ഭരണം നിലനിര്‍ത്താന്‍ യോജിക്കണമെന്ന നിര്‍ദേശമാണ് ബിജെപിയില്‍നിന്ന് ഉയരുന്നത്.

ബിജെപിക്കും ശിവസേനയ്ക്കും ഭരണം നിലനിര്‍ത്തണമെങ്കില്‍ വീണ്ടും ഒന്നിക്കാതെ വേറെ വഴിയില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷിനില പ്രകാരം ഒരിക്കല്‍ കൂടി ഒന്നിക്കുക എന്നതല്ലാതെ ബിജെപിക്കും ശിവസേനയ്ക്കും മുമ്പില്‍ മറ്റ് മാര്‍ഗമില്ലെന്നും സഖ്യ സാധ്യതകള്‍ക്കുള്ള സൂചന നല്‍കികൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു.
ഇതിനോട് സേനാ തലവന്‍ ഉദ്ധവ് താക്കളെ പ്രതികരിച്ചിട്ടില്ല. മേയര്‍ ശിവസേനയുടേതായിരിക്കുമെന്ന് ഫലപ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞ ഉദ്ധവ് ഇന്ന് രാഷ്ട്രീയ പ്രതികരണങ്ങളിലേക്ക് തിരിഞ്ഞില്ല. ഇന്ന്്് ആഘോഷത്തിന്റെ ദിനമാണ്, ചര്‍ച്ചകള്‍ നടക്കുന്നു എന്ന് മാത്രമായിരുന്നു ഉദ്ധവിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here