മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കും; പോയി വന്ന ശേഷം മറുപടി: മുഖ്യമന്ത്രി

Posted on: February 24, 2017 7:40 pm | Last updated: February 25, 2017 at 10:43 am
SHARE

കോഴിക്കോട്: മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചു വന്നശേഷം സംഘപരിവാറിന് മറുപടി നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കും. പോയി വന്നതിന് ശേഷം ആര്‍എസ്എസ് പ്രതിഷേധത്തിനെ കുറിച്ച് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് പറഞ്ഞു.

പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കും. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ വാക്കുകള്‍ കാര്യമായി എടുക്കുന്നില്ലെന്നും വൈകാരികമായി മാത്രമേ ആ പ്രതികരണത്തെ കാണുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമയം കിട്ടാത്തതിനാലാണ് ജിഷ്ണുവിന്റെ വീട് ഇതുവരെ സന്ദര്‍ശിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ ജിഷ്ണുവിന്റെ വീട് സന്ദര്‍ക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
നാളെയാണ് മംഗളൂരുവില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടി. മംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി വിജയനെ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നാണ് ആര്‍എസ്എസ് ഭീഷണി.

LEAVE A REPLY

Please enter your comment!
Please enter your name here