സഊദിയില്‍ വീട്ടുജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള അവസരങ്ങള്‍

Posted on: February 24, 2017 4:48 pm | Last updated: February 24, 2017 at 4:21 pm
SHARE

ദമാം: അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന വീട്ടുജോലിക്കാര്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ് മാറാനുള്ള അവകാശത്തിന് ചില ഉപാധികളോടെ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം അംഗീകാരം നല്‍കി. തുടര്‍ച്ചയായ മൂന്നുമാസം ശമ്പളം ലഭിക്കാതിരിക്കുക, താല്‍കാലിക താമസ സ്ഥലത്ത് ആക്കി 15 ദിവസത്തിന് ശേഷവും സ്‌പോണ്‍സര്‍ സ്വീകരിക്കാതിരിക്കുക എന്നീ അവസരങ്ങളില്‍ നിലവിലെ കഫീലിന്റെ സമ്മതമില്ലാതെ സ്‌പോണ്‍സര്‍ഷിപ് മാറാം.

അവധി കഴിഞ്ഞ് മുപ്പത് ദിവസത്തിനകം ഇഖാമ ഇഷ്യൂ ചെയ്യുകയോ പുതുക്കി നല്‍കുകയോ ചെയ്യാതിരിക്കുന്ന പക്ഷവും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. വീട്ടു ജോലിക്കാരിയെ എയര്‍പോര്‍ട്ടിലേ മറ്റോ രാജ്യത്തേക്ക് പ്രവേശിക്കുന്ന് സ്ഥലത്ത് സ്വീകരിക്കണമെന്നത് നിബന്ധനയാണ്. ഇത് ലംഘിക്കപ്പെട്ടാലും ഈ അവകാശം ഉപയോഗപ്പെടുത്താം. ജോലിക്കാരുടെ സമ്മതമില്ലാതെ മറ്റൊരു തൊഴിലുടമയുടെ അടുത്തേക്ക് ജോലി മാറ്റുന്ന സന്ദര്‍ഭത്തിലോ ആപല്‍കരമായ ജോലി നിര്‍ദ്ദേശിക്കപ്പെടുമ്പോഴോ ഇതേ രീതിയില്‍ സ്‌പോണ്‍സര്‍മാരെ മാറാം. സ്‌പോണ്‍സര്‍ അപമര്യാദയായി പെരുമാറുന്നുവെന്ന് തെളിയിക്കപ്പെട്ടാലോ ജോലിക്കാര്‍ കൂടി പങ്കാളിയായ അന്യായം അവരുടെ കാരണം കൊണ്ടല്ലാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നെന്ന് തെളിഞ്ഞാലോ സ്‌പോണ്‍സറെ വിട്ടു പോകാനുള്ള അവകാശമുണ്ട്. തൊഴിലില്‍ മുടക്കം വരുത്തുന്നതായോ അവധിയെടുക്കുന്നതായോ ജോലിക്കാര്‍ക്കെതിരെ തൊഴിലുടമ കള്ളക്കേസ് ഫയല്‍ ചെയ്യുന്ന പക്ഷവും ഈ നിയമം ബാധകമാകും. പുതിയ സ്‌പോണ്‍സറുടെ പ്രൊബേഷനറി കാലാവധി പരമാവധി 15 ദിവസമാണ്. ജോലിക്കാര്‍ സര്‍ക്കാര്‍ അഭയകേന്ദ്രം ആവശ്യമാകുന്ന പക്ഷം ഓരോ ദിവസത്തിനും 150 റിയാല്‍ വെച്ച് ഫീസും സ്‌പോണ്‍സര്‍ നല്‍കേണ്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here