Connect with us

Gulf

സോമാലിയന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുളാഹി മുഹമ്മദിനെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

Published

|

Last Updated

ദമ്മാം: സോമാലിയന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുളാഹി മുഹമ്മദിനെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു,തുടര്‍ന്ന് സല്‍മാന്‍ രാജാവും മുഹമ്മദ് അബ്ദുല്ലാഹിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, റിയാദ് ഗവര്‍ണ്ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ , നാഷണല്‍ ഗാര്‍ഡ് മന്ത്രി പ്രിന്‍സ് മിത് അബ് ബിന്‍ അബ്ദുല്ല, ധനമന്ത്രി മുഹമ്മദ് അല്‍ജദാന്‍, വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

Latest