പോലീസിന്റെ സദാചാരപ്പണി അവസാനിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

Posted on: February 24, 2017 4:30 pm | Last updated: February 24, 2017 at 4:14 pm

തിരുവനന്തപുരം: സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെയും പൊലീസ് നടത്തുന്ന സദാചാര ആക്രമണത്തിനെതിരെയും കര്‍ശന നടപടി എടുക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.

സദാചാര ഗുണ്ടകള്‍ ചമഞ്ഞ് ആക്രമണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. കൂടാതെ പൊലീസ് തന്നെ സദാചാരത്തിന്റെ പേരില്‍ യുവതി യുവാക്കളെ പീഡിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം അഴീക്കലില്‍ വാലന്റൈന്‍സ് ഡേയുടെ അന്ന് നടന്ന സദാചാര ഗുണ്ടാ ആക്രമണം, തിരുവനന്തപുരത്ത് മ്യൂസിയം പാര്‍ക്കില്‍ പൊലീസ് നടത്തിയ സദാചാര പീഡനം എന്നിവയെ തുടര്‍ന്നാണ് വിഎസിന്റെ പ്രതികരണം.