Connect with us

Eranakulam

നടിയെ തട്ടിക്കൊണ്ടുപോയ കേസ്: പള്‍സര്‍ സുനിയെയും വിജേഷിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Published

|

Last Updated

കൊച്ചി: എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രധാനപ്രതി പള്‍സര്‍ സുനിയെയും വിജേഷിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന പൊലീസിന്റെ അപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കും.

ആലുവ മജിസ്‌ട്രേറ്റിന്റെ മുന്നിലാണ് ഇരുവരെയും ഇന്ന് ഹാജരാക്കിയത്. തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനമായതും. കോടതിക്ക് ഇന്ന് അവധിയായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. കനത്ത ആള്‍ക്കുട്ടം ഉണ്ടാകുന്നത് കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്.. കേസില്‍ കുടുക്കിയതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലാ എന്നാണ് സുനി മറുപടി നല്‍കിയത്. നിങ്ങളോട് എല്ലാം തുറന്ന് പറയുമെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായി പള്‍സര്‍ സുനി പറഞ്ഞു.

ഇന്നലെ കോടതിമുറിക്കുള്ളില്‍ നിന്നും പിടികൂടിയ സുനിയെയും കൂട്ടാളിയെയും പുലര്‍ച്ചെ തന്നെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.

Latest