‘ലിബര്‍ട്ടി ബഷീര്‍ തലശ്ശേരിക്കാരനായിട്ട്‌പോലും തന്നെ ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞില്ലല്ലോ’:മുഖ്യമന്ത്രി

Posted on: February 24, 2017 2:22 pm | Last updated: February 24, 2017 at 7:41 pm
SHARE

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മമ്മൂട്ടിയുടെ ആരാധകനാണെന്നും ഭരണതലത്തില്‍ മമ്മൂട്ടിയുടെ ഇടപെടലുണ്ടെന്നുമുള്ള ലിബര്‍ട്ടി ബഷീറിന്റെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയന്‍. തലശേരിക്കാരനായിട്ടും അയാള്‍ക്ക് എന്നെ ഇതേ വരെ മനസിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് എനിക്ക് ഇപ്പോള്‍ പറയാനാകുന്നതെന്ന് പിണറായി വിജയന്‍ തലശേരിയില്‍ പറഞ്ഞു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

തീയേറ്റര്‍ സമരകാലത്ത് സര്‍ക്കാരില്‍ നിന്ന് തനിക്ക് നീതി ലഭിക്കാതിരിക്കാന്‍ കാരണം പിണറായി വിജയനില്‍ മമ്മൂട്ടിക്കുള്ള സ്വാധീനമാണെന്നും ഇതിന്റെ ബലിയാടാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടാണ് പിണറായി വിജയനെ മമ്മൂട്ടി ഫാനായി വിശേഷിപ്പിച്ച് ലിബര്‍ട്ടി ബഷീര്‍ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി മുഖം നോക്കാതെ നടപടിയെടുത്താല്‍ ഗൂഢാലോചന തെളിയുമെന്നും മമ്മൂട്ടിയുടെ ഇടപെല്‍ ഇല്ലെങ്കില്‍ പിണറായി വിജയന് ഇത് കഴിയുമെന്നുമായിരുന്നു ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. തിയറ്റര്‍ സമരത്തില്‍ ഒരു വിഭാഗത്തോട് മാത്രമാണ് സര്‍ക്കാര്‍ നീതി കാട്ടിയത്. മമ്മൂട്ടി പിണറായിയുടെ സ്വന്തം ആളാണെന്നും മമ്മൂട്ടിയോട് പിണറായിക്ക് ഭയങ്കര ആരാധനയെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here