Connect with us

Alappuzha

10 വയസ്സുകാരികളെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

Published

|

Last Updated

അമ്പലപ്പുഴ: 10 വയസ്സുള്ള നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച് ഒളിവിലായിരുന്ന വൃദ്ധനെ പോലീസ് പിടികൂടി. പുറക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് തോട്ടപ്പള്ളി കാരാത്ര വീട്ടില്‍ ധര്‍മദാസി(82) നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

വീടിന് സമീപത്തുള്ള പെണ്‍കുട്ടികളെയാണ് അടുത്തുള്ള മൈതാനത്ത് വെച്ച് ഇയ്യാള്‍ പലതവണയായി പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ധര്‍മദാസിനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Latest