പ്രകൃതി വിരുദ്ധ പീഡന ശ്രമം: യുവാവ് അറസ്റ്റില്‍

Posted on: February 24, 2017 11:59 am | Last updated: February 24, 2017 at 11:54 am

കൊടുങ്ങല്ലൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. എസ് എന്‍ പുരം പള്ളി നട സ്വദേശി ഊളക്കല്‍ സിദ്ധീഖിനെയാണ്(20) മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സിദ്ദീഖും മറ്റൊരാളും ചേര്‍ന്നാണ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഒരാളെ പ്രതി ചേര്‍ത്താണ് പോലീസ് കേസ് എടുത്തത്. വിദ്യാര്‍ഥിയുടെ കുടുംബം സംഭവം സംബന്ധിച്ച് പോലീസില്‍ പരാതിപ്പെടുമെന്നറിഞ്ഞ് സിദ്ധീക്കിനൊപ്പം കൂടി വിദ്യാര്‍ഥിയുടെ മതിലകത്തെ വീട്ടിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുണ്ട്.