സൗജന്യ ആയുര്‍വേദ- യുനാനി മെഗാ മെഡിക്കല്‍ ക്യാമ്പ്

Posted on: February 24, 2017 10:56 am | Last updated: February 24, 2017 at 10:56 am

കോഴിക്കോട്: ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രശസ്തമായ നെല്ലാങ്കണ്ടി കിസ്‌വാ ആയുര്‍വേദിക് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഈമാസം 25, 26 തീയതികളില്‍ സൗജന്യ ആയുര്‍വ്വേദ- യുനാനി മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍, അമിതവണ്ണം, മെലിച്ചില്‍, ക്ഷീണം, സ്ത്രീകളിലെ രഹസ്യ മാനസിക രോഗങ്ങളായ ആര്‍ത്തവ പ്രശ്‌നങ്ങള്‍, വെള്ളപോക്ക്, കുട്ടികളിലെ പഠന വൈകല്യങ്ങള്‍, ഓര്‍മക്കുറവ്, ബുദ്ധിക്കുറവ്, അസ്ഥിസംബന്ധമായ ഒടിവ്, ചതവ്, ഉളുക്ക്, മുട്ടുവേദന, പുറംവേദന, തരിപ്പ്, കടച്ചില്‍, ഡിസ്‌ക് തെറ്റല്‍, ആസ്ത്മ, അലര്‍ജി, വെരിക്കോസ്, സോറിയാസിസ് തുടങ്ങി എത്ര പഴകിയ രോഗങ്ങള്‍ക്കും ആയുര്‍വേദ, വിദഗ്ധ ഡോക്ടര്‍മാരുടെയും ഗുരുക്കന്‍മാരുടെയും സേവനം ലഭിക്കും. സ്ത്രീരോഗങ്ങള്‍ക്ക് ഡോ. ഹെപ്തിസം, ഡോ. കെ സി സജ്‌ന എന്നിവരുടെ നേതൃത്വത്തിലും കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ഡോ. സനേഷ് മുന്നിയൂര്‍, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ. നിസാമുദ്ദീന്‍, യുനാനി വിഭാഗത്തില്‍ ഡോ. മറിയം ബുസൈറത്ത എന്നീ ഡോക്ടര്‍മാര്‍മാരുടെ സേവനം ലഭ്യമാണ്. സൗജന്യ യുനാനി മെഡിക്കല്‍ ക്യാമ്പിന് ഇവര്‍ നേതൃത്വം നല്‍കും.

യുനാനി ക്യാമ്പില്‍ മൂഹസ്സില്‍ തെറാപ്പി, ഹിജാമ(കൊമ്പ്‌വെക്കല്‍) എന്നീ ചികിത്സകള്‍ സൗജന്യമാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് തുടര്‍ ചികിത്സകളില്‍ ഇളവുകള്‍ ലഭിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നെല്ലാങ്കണ്ടി കിസ്‌വാ ആയുര്‍വേദിക് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലോ 0495 2210345 നമ്പറിലോ മുന്‍കൂട്ടി ബുക്ക് ചെയ്യണം.