രമേശ് ചെന്നിത്തലയെയും കുമ്മനത്തേയും വിമര്‍ശിച്ച് സംവിധായകന്‍ ജോയ് മാത്യു

Posted on: February 24, 2017 10:46 am | Last updated: February 24, 2017 at 2:23 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കുമ്മനം രാജശേഖനും ഇന്നലെ വക്കീലന്മാരായി പരിസരത്തുണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നെന്ന് വ്യക്തമാക്കണമെന്ന് സംവിധായകന്‍ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

ചെന്നിത്തലയും കുമ്മനവും വക്കീല്‍മാരായി ഇന്നലെ കോടതി പരിസരത്തുണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?
തീര്‍ച്ചയായും ‘കീഴടങ്ങാന്‍’ വന്ന പ്രതിയെ പോലീസില്‍ നിന്നും
മോചിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കറൂത്തകോട്ടുകാരോടൊപ്പം കൂടുമായിരുന്നു എന്നു വ്യക്തമാക്കുന്നതാണു പള്‍സര്‍ അറസ്റ്റിനെക്കുറിച്ചുള്ള
ഇരുവരുടേയും പ്രതികരണങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാവുക
വി ടി ബല്‍റാം ,ഷാഫി പറബില്‍ ,വിഷ്ണുനാഥ് തുടങ്ങിയ നമുക്ക് പ്രതീക്ഷയുള്ള യുവ കോണ്‍ഗ്രസ്സ്‌കാര്‍ക്കും പി എസ് ശ്രീധരന്‍ പിള്ളയേപ്പോലെയോ വി.മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബി ജെ പി ക്കാര്‍ക്കും ചെന്നിത്തലയുടേയും കുമ്മനത്തിന്റേയും അതേ നിലപാടാണോ ഇക്കാര്യത്തില്‍ ഉള്ളത് എന്നറിയാന്‍ ആഗ്രഹമുണ്ട്