ഐ ടെല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഐ ടി1518 വിപണിയിലിറക്കി

Posted on: February 24, 2017 10:19 am | Last updated: February 24, 2017 at 10:19 am

കൊച്ചി: ‘ട്രാന്‍ഷന്‍ ഹോള്‍സിംഗ്‌സിന്റെ മൊബൈല്‍ ബ്രാന്‍ഡായ ഐ ടെല്‍, സെല്‍ഫി പ്രോ പരമ്പരയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഐ ടി1518 വിപണിയിലിറക്കി. സ്മാര്‍ട്ട്‌ഫോണ്‍ ഐ ടി 1518ല്‍ എട്ട് എം പി റെയര്‍ ക്യാമറയും അഞ്ച് എം പി മുന്‍ ക്യാമറയുമുണ്ട്. 5പി ലെന്‍സും എഫ് 2.0 അപെര്‍ച്ച്വറും വൈഡ് ആംഗിളില്‍ മികച്ച പിക്ചര്‍ ക്വാളിറ്റിയും നല്‍കുന്നു. ഓട്ടോഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, ഫേസ് ബ്യൂട്ടി ഫീച്ചര്‍ തുടങ്ങിയവയുമുണ്ട്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മല്ലോവിലാണ് പ്രവര്‍ത്തിക്കുന്നത്. 4ജി വോള്‍ട്ടും രണ്ട് ജി ബി റാമും ചേര്‍ന്ന് പരിധിയില്ലാത്ത നെറ്റ്‌വര്‍ക്കും സാധ്യമാക്കുന്നു. 7550 രൂപയാണ് വില.

ഏറ്റവും പുതിയ 1.3 ജിഗാഹേര്‍ട്‌സ് മീഡിയ ടെക് ക്വാഡ്-കോര്‍ പ്രോസസര്‍ ബഹുമുഖ ദൗത്യങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നതിനാല്‍ ഉപയോഗം സുഖകരമാക്കുന്നു. ഫോണിന്റെ സ്റ്റോറേജ് കപാസിറ്റി എട്ടു ജി ബിയാണ്. ഇത് 128 ജിബിവരെ വര്‍ധിപ്പിക്കാം. ഐ ടി1518 കറുപ്പ്, വെളുപ്പ്, ഷാംപെയ്ന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 2016 മികച്ച വര്‍ഷമായിരുന്നെന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ നല്‍കിയ സ്വീകരണത്തിന് നന്ദിയുണ്ടെന്നും ഐ ടെല്‍ ഇന്ത്യ സിഇഒ സുധീര്‍ കുമാര്‍ പറഞ്ഞു.