ഇടപാടുകള്‍ ഡിജിറ്റലാക്കാന്‍ റെയില്‍വേ; റിസര്‍വേഷന്‍ കേന്ദ്രങ്ങളില്‍ സൈ്വപ്പിംഗ് മെഷീനുകള്‍ സ്ഥാപിച്ചു

Posted on: February 24, 2017 8:48 am | Last updated: February 24, 2017 at 12:26 am
SHARE

തിരുവനന്തപുരം: സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴിലുള്ള എല്ലാ പാസഞ്ചര്‍ റിസര്‍വേഷന്‍ കേന്ദ്രങ്ങളിലും പാര്‍സല്‍ ഓഫീസുകളിലും പോയിന്റ്ഓഫ് സെയില്‍ മെഷീനുകള്‍ (സൈ്വപ്പിംഗ് മെഷീനുകള്‍) സ്ഥാപിച്ചു. തിരുവനന്തപുരം ഡിവിഷനു കീഴില്‍ റെയില്‍വേ നേരിട്ടു നടത്തുന്ന 46 റിസര്‍വേഷന്‍ കേന്ദ്രങ്ങളിലും സൈ്വപ്പിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സ്‌റ്റേറ്റ് ബേങ്ക്്് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. റെയില്‍വേ ടിക്കറ്റ് എടുക്കല്‍, പാര്‍സല്‍ ബുക്കിംഗ് എന്നിവക്ക് ഇനി എല്ലാത്തരം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം. രണ്ടാം ഘട്ടത്തില്‍ റിസര്‍വേഷന്‍ ടിക്കറ്റും അണ്‍ റിസര്‍വ്ഡ് ടിക്കറ്റും ലഭ്യമാകുന്ന അണ്‍ റിസര്‍വ്ഡ് ടിക്കറ്റിംഗ് കേന്ദ്രങ്ങളിലും സൈ്വപ്പിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.