Connect with us

Kerala

സ്ത്രീസുരക്ഷക്ക് പ്രത്യേക വകുപ്പ് രൂപവത്കരിക്കും

Published

|

Last Updated

തിരുവനന്തപുരം: സ്ത്രീസുരക്ഷക്ക് പ്രത്യേക വകുപ്പ് രൂപവത്കരിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. എല്ലാ താലൂക്കിലും വനിതാ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കും. സ്ത്രീകളുടെ അന്തസ് ഉറപ്പാക്കുമെന്നും ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ സഹായിക്കാന്‍ സമഗ്ര നഷ്ടപരിഹാര നിധി കൊണ്ടുവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

പ്രഥമ വനിതാ ബെറ്റാലിയന്‍ രൂപവത്കരണത്തിന് ഇതിനോടകം തുടക്കമിട്ടിട്ടുണ്ട്. സേനയില്‍ കുറഞ്ഞ വനിതാ പ്രാതിനിധ്യം 50 ശതമാനമാക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്ത്രീകള്‍ക്കെതിരായ നടപടികള്‍ ആരില്‍ നിന്നുണ്ടായാലും മാപ്പ് നല്‍കില്ല. നിര്‍ഭയാ ഹോമുകള്‍ മിനിമം നിലവാരത്തിലെത്തിക്കുന്നതിനായി ആധുനികവത്കരിച്ച് നവീകരിക്കും. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടക്കാലാശ്വാസം നല്‍കുന്നതിനായി ഒരു കോപ്രിഹെന്‍സീവ് വിക്ടിം റിലീഫ് ഫണ്ട് രൂപവത്കരിക്കും. ലൈംഗിക കുറ്റവാളികളെ എളുപ്പത്തില്‍ തിരിച്ചറിയാനും കുറ്റകൃത്യങ്ങള്‍ തടയാനുമായി ഇവരുടെ എല്ലാ വിവരങ്ങളുമടങ്ങുന്ന രജിസ്റ്റര്‍ തയ്യാറാക്കും. ഇത് രാജ്യത്തിലെ തന്നെ ആദ്യത്തേതായിരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Latest