Connect with us

Kerala

സദാചാര ഗുണ്ടായിസം നേരിട്ട അനീഷ് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് അറിഞ്ഞത്: രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സദാചാര ഗുണ്ടായിസം നേരിട്ട അനീഷ് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ആണിനും പെണ്ണിനും ഒരുമിച്ചു ഇരിക്കാന്‍ പോലും സാധ്യമല്ലാത്ത സ്ഥലമായി കേരളം മാറിക്കഴിഞ്ഞു എന്നത് വല്ലാണ്ട് നോവിക്കുന്നുവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..
കൊല്ലം കരുനാഗപ്പള്ളിയില്‍ സദാചാര ഗുണ്ടായിസം നേരിട്ട അനീഷ് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് അറിഞ്ഞത്. അനീഷിന്റെയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ സദാചാര പോലീസ് , അതിനുള്ളിലെ സിം കാര്‍ഡുകള്‍ വെള്ളത്തിലെറിയുകയും ഇരുവരെയും അപമാനിക്കുന്ന തരത്തില്‍ വിഡീയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ആണിനും പെണ്ണിനും ഒരുമിച്ചു ഇരിക്കാന്‍ പോലും സാധ്യമല്ലാത്ത സ്ഥലമായി കേരളം മാറിക്കഴിഞ്ഞു എന്നത് വല്ലാണ്ട് നോവിക്കുന്നു.
ഒരു ഭാഗത്ത് മലയാളിയുടെ സാക്ഷരത , സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങളുടെ ആരോഗ്യ നിലവാരം എന്നിവയെ ക്കുറിച്ചു നാം വാചാലരാകുന്നു. മറുഭാഗത്ത് തീവ്രവാദ സംഘടനകള്‍ പിടിമുറുക്കിയ രാജ്യങ്ങളില്‍ സംഭവിക്കുന്നതിനേക്കാള്‍ നാണം കേട്ട സദാചാര പോലീസും. പുരോഗമനാത്മകമായ നാടിനു ചേര്‍ന്നതല്ല ഇത്തരത്തിലെ പിന്നോട്ടുള്ള നടത്തം. ആണും പെണ്ണും ഒരുമിച്ചിരുന്നു സംസാരിക്കുമ്പോള്‍ എന്ത് ആകാശമാണ് ഇടിഞ്ഞു വീഴാന്‍ പോകുന്നത് ? തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സദാചാര പോലീസായത് എസ്.എഫ്.ഐ ആയിരുന്നെങ്കില്‍ മ്യൂസിയത്തില്‍ രക്ഷിക്കേണ്ട യൂണിഫോമിട്ടവര്‍ തന്നെ ശിക്ഷകരായി മാറി. ഇത്തരം സദാചാര പോലീസിംഗ് ഇനി മതി എന്ന് പറയാന്‍ ആയിരം കൈകള്‍ ഒരുമിച്ചുയരട്ടെ.ലോകമലയാളിയില്‍ നിന്നും പുതിയ കാലം ഇത്തരം ഭനോ ഭപറച്ചിലുകള്‍ കേള്‍ക്കാന്‍ കൊതിക്കുന്നു…

Latest