അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: February 23, 2017 9:41 pm | Last updated: February 24, 2017 at 12:36 pm
SHARE

പാലക്കാട്: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി സ്വദേശി പള്ളത്ത് ഹൗസില്‍ അനീഷ്(24) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ അനീഷിന്റെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വാലന്റെയ്ന്‍സ് ദിനത്തില്‍ സുഹൃത്തിനോടൊപ്പം അഴീക്കല്‍ ബീച്ച് കാണെനെത്തിയ അനീഷിന് സദാചാര ഗുണ്ടകളുടെ മര്‍ദനമേറ്റിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. ഫെബ്രുവരി 14നുണ്ടായ സദാചാര അക്രമണത്തില്‍ ഓച്ചിറ സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജു, അഭിലാഷ്, ജിനേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

സംഭവം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ അനീഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.