Connect with us

Gulf

റിയാദില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

ദമ്മാം:മലപ്പുറം മീനടത്ത് ചെമ്പ്ര സ്വദേശി പാലപ്പറമ്പില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ശംസുദ്ദീന്‍ (44) റിയാദില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ജോലിക്കിടെ ബോധക്ഷയം സംഭവിക്കുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു

മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍. കഴിഞ്ഞ 22 വര്‍ഷമായി ശംസുദ്ദീന്‍ റിയാദിലാണ്. അടുത്ത് തന്നെ നാട്ടിലേക്ക് അവധിക്ക് പോവുന്നതിനുള്ള ഒരുക്കകത്തിലായിരുന്നു. മാതാവ്: ആയിഷുമ്മ. ഭാര്യ: ജമീല. മക്കള്‍: നിയാസ്, ഫാത്വിമ, നിഷാന.

Latest