Connect with us

Gulf

മാതാപിതാക്കള്‍ കുവൈത്തില്‍ ഇല്ലെങ്കില്‍ മക്കളുടെ താമസരേഖ പുതുക്കില്ല

Published

|

Last Updated

കുവൈത്ത് സിറ്റി: പിതാവും മാതാവും കുവൈത്തില്‍ ഇല്ലെങ്കില്‍ അവരുടെ മക്കളുടെ അഖാമ (താമസരേഖ) പുതുക്കി നല്‍കില്ലെന്നു കുടിയേറ്റ താമസകാര്യ വകുപ്പ് അറിയിച്ചു. പുതിയ നിയമമനുസരിച്ച് മക്കളും മാതാപിതാക്കളും കുവൈത്തില്‍ ഉണ്ടെങ്കില്‍ മാത്രമേ താമസരേഖ പുതുക്കി നല്‍കൂ. എന്നാല്‍ പൊതുമേഖലയിലെ ജീവനക്കാരായ ലേഡി ഡോക്ടര്‍മാര്‍, ടീച്ചര്‍മാര്‍ എന്നിവര്‍ക്ക് അഖാമ പുതുക്കുന്ന സമയത്ത് ഭര്‍ത്താവ് ഇല്ലെങ്കില്‍ ഇതില്‍ ഇളവ് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, ഭാര്യയെ ഡൈവോഴ്‌സ് ചെയ്തിരിക്കുന്നു എന്ന തെളിവ് ഒരാള്‍ ഹാജരാക്കിയാല്‍, അയാളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മൊഴി കൊല്ലപ്പെട്ട ഭാര്യക്ക് തുടര്‍ന്ന് അഖാമ പുതുക്കി നല്‍കുകയോ, രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുകയോ ചെയ്യില്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു.

---- facebook comment plugin here -----

Latest