Connect with us

Kerala

അഴിമതിക്കേസുകള്‍ മാത്രം അന്വേഷിച്ചാല്‍ മതി; വിജിലന്‍സിനോട് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: മുന്‍ വ്യവസായമന്ത്രി ഇപി ജയരാജനെതിരായ ബന്ധുനിയമനക്കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. വിജിലന്‍സ് അധികാര പരിധി വിട്ടാല്‍ ഇടപെടേണ്ടി വരും. ഭരണഘടനാ ബാധ്യത പാലിക്കേണ്ട ഉത്തരവാദിത്തം കോടതിക്കുണ്ടെന്നും കോടതി പറഞ്ഞു.

ബന്ധുനിയമനത്തിന്റെ സാധ്യത അന്വേഷിച്ച് അറിയിക്കണം, മന്ത്രി വ്യക്തിപരമായാണോ മന്ത്രി പദവി ഉപയോഗിച്ചാണോ നിയമനം നടത്തിയത്, മന്ത്രിമാരുടെ തീരുമാനങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.

കേസ് അന്വേഷണത്തില്‍ വിജിലന്‍സിന് കോടതി പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. സാമ്പത്തിക നേട്ടം ഉണ്ടായോയെന്നും പരിശോധിക്കാം. സര്‍വീസ്, സ്ഥാനക്കയറ്റം എന്നിവക്ക് വിജിലന്‍സ് അന്വേഷണം ആശാസ്യമല്ല. ഇപ്പോഴത്തെ നില തുടരുന്നത് ആശാസ്യകരമല്ലെന്നും കോടതി വ്യക്തമാക്കി.

Latest