100 രൂപക്ക് 10ജിബി ഡാറ്റയുമായി എയര്‍ടെല്‍

Posted on: February 23, 2017 9:31 am | Last updated: February 23, 2017 at 9:31 am

മുംബൈ: സൗജന്യ സേവനങ്ങള്‍ 2018 വരെ നീട്ടാന്‍ റിലയന്‍സ് ജിയോ പ്രഖ്യാപിച്ചതിന് പിന്നാലെ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ തന്ത്രങ്ങളുമായി എയര്‍ടെല്‍. 100 രൂപക്ക് ഒരു മാസത്തേക്ക് 10 ജിബി ഡാറ്റ നല്‍കുമെന്നാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. നിലവില്‍ 500 രൂപക്ക് 3 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. ഇതിനൊപ്പം 100 രൂപ കൂടി നല്‍കിയാല്‍ 13 ജിബി ഡാറ്റ ലഭിക്കും.

303 രൂപക്ക് 30 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ഈ ഓഫര്‍ പ്രകാരം കോളുകളും മെസേജുകളും പൂര്‍ണമായും സൗജന്യമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ജിയോ പൂര്‍ണമായും സൗജന്യ സേവനങ്ങളായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.