Connect with us

Gulf

ലോകത്തെ വലിയ സ്മാര്‍ട്ട് നഗരമാകുകയാണ് മിശൈരിബ്

Published

|

Last Updated

ദോഹ :സ്മാര്‍ട്ട് സാങ്കേതിക മികവിന്റെ സകല സേങ്കേതങ്ങളെയും സംയോജിപ്പിച്ച് ലോകത്തെ വലിയ വാണിജ്യ, പാര്‍പ്പിട സ്മാര്‍ട്ട് നഗരമെന്ന വിശേഷണത്തിലേക്കു വളരുകയാണ് മിശൈരിബ്. ഖത്വറിന്റെ സ്മാര്‍ട്ട് സിറ്റി നഗര സങ്കല്‍പ്പത്തിന്റെ പതാക വഹിക്കുന്ന മിശൈരിബ് ഡൗണ്‍ ടൗണ്‍ ദോഹ പദ്ധതി അടുത്ത വര്‍ഷത്തോടെയാണ് പൂര്‍ത്തിയാക്കുക ലക്ഷ്യം വെക്കുന്നത്.
സെക്യൂരിറ്റി ക്യാമറകള്‍, ബില്‍ഡിംഗ് ആക്‌സസ് കണ്‍ട്രോള്‍, ഫയര്‍ അലാമുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, ഓട്ടോമാറ്റഡ് മാലിന്യശേഖരണം, കാര്‍ പാര്‍കിംഗുക്, പബ്ലിക് അനൗണ്‍സ്‌മെന്റുകള്‍ തുടങ്ങിയ സേവനങ്ങളെല്ലാം സെന്‍ട്രല്‍ കമാന്‍ഡ് സെന്ററിലൂടെ പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അതിനൂതന സ്മാര്‍ട്ട് സാങ്കേതിക വിദ്യകളാണ് മിശൈരിബ് സ്മാര്‍ട്ട് സിറ്റിയില്‍ നടപ്പില്‍ വരുത്തുന്നത്. രാജ്യാന്തര പ്രശ്‌സത ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്ഥാപനമായ ഓറഞ്ച് ബിസിനസ് സര്‍വീസസ് ആണ് സെന്‍ട്രല്‍ കമാന്‍ഡ് സെന്ററിന്റെ മേല്‍നോട്ടം നിര്‍വഹിക്കുക. പദ്ധതി പ്രദേശത്ത് സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന മീസ കമ്പനി സ്മാര്‍ട്ട് സാങ്കേതിക വിദ്യകളുടെ പൂര്‍ത്തീകരണത്തിനായി ഓറഞ്ച് ബിസിനസ് സര്‍വീസസസുമായി കഴിഞ്ഞ ദിവസം കണ്‍സള്‍ട്ടിംഗ് കരാറിലെത്തി. ദശലക്ഷക്കണക്കിനു ഡോളറിന്റെതാണ് കരാര്‍.
ദോഹയുടെ പരമ്പരാഗത നഗരഹൃദയത്തിലാണ് നഗരനവീകരണ പദ്ധതിയായ മിശൈരിബ് ഡൗണ്‍ടൗണ്‍ നടപ്പിലാക്കുന്നത്. പാര്‍പ്പിടങ്ങള്‍ക്കു പുറമേ വാണിജ്യ ആസ്ഥാനങ്ങള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയടങ്ങുന്ന പദ്ധതി എട്ടു ലക്ഷത്തിലധികം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു. ആറു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന നവീന നഗര വികസനം ഖത്വര്‍ ദേശീയ ദര്‍ശനം 2030ന്റെ അടിസ്ഥാനത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രദേശത്തിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ ആധുനികവത്കരണം എന്ന ആശയത്തിലാണ് റിയല്‍ എസ്റ്റേറ്റ് പദ്ധതി വികസിപ്പിക്കാന്‍ മിശൈരിബ് പ്രോപ്പര്‍ട്ടീസ് ശ്രമിക്കുന്നത്.
പൊതുജനങ്ങള്‍ക്കും മിശൈരിബ് പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്കും കംപ്യൂട്ടറിലും മൊബൈലിലും ഉഫയോഗിക്കാവുന്ന വിധം ഓറഞ്ച് വികസിപ്പിക്കുന്ന സ്മാര്‍ട്ട് ആപ്പ് സ്മാര്‍ട്ട് സിറ്റിയുടെ സവിശേഷതയാകും. വഴി കണ്ടെത്തല്‍, ഓണ്‍ലൈനില്‍ പണമടയ്ക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ഈ ആപ്പ് വഴി സാധ്യമാകും. നഗരത്തില്‍ നടപ്പില്‍ വരുത്തുന്ന സ്മാര്‍ട്ട് എനര്‍ജി മാനേജ്‌മെന്റ് പദ്ധതിക്കും ഓറഞ്ച് നേതൃത്വം നല്‍കും. സ്മാര്‍ട്ട് മീറ്ററിംഗ്, ബിസിനസ് ഇന്റലിജന്‍സ്, ഡാറ്റ അനാലിറ്റിക്‌സ്, സെന്‍ട്രല്‍ സര്‍വീസ് ഡസ്‌ക് മാനേജ്‌മെന്റ് സൊലൂഷന്‍, ഇന്‍ഡോര്‍ ജിയോലൊക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയും ഓറഞ്ച് നടപ്പിലാക്കും.
പൗരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സ്മാര്‍ട്ട് സാങ്കേതി വിദ്യ ഉപോഗിച്ച് സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കി സുരക്ഷിതമായ ജീവിത, ബിസിനസ് സാഹചര്യങ്ങലാണ് ഒരുക്കാന്‍ ശ്രമിക്കുന്നതെന്ന് ഓറഞ്ച്, മീസ കമ്പനി പ്രതിനിധികള്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തു തന്നെ ശ്രദ്ധേയവും മിഡില്‍ ഈസ്റ്റിലെ വലുതുമായ സ്മാര്‍ട്ട് നഗരമായിരിക്കും മിശൈരിബെന്നും അവര്‍ പറഞ്ഞു. ഡിജിറ്റല്‍വത്കരണത്തിലൂടെ ജനങ്ങളുടെ ദൈനംദിന ജീവിതം സുഗമമാക്കി സാമ്പത്തിക വളര്‍ച്ചക്ക് സൗകര്യമൊരുക്കുന്നതിനുള്ള ആശയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ഓറഞ്ച് കമ്പനി പറയുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഇന്റര്‍നെറ്റും സംയോജിപ്പിച്ച് നടപ്പിലാക്കുന്ന സ്മാര്‍ട്ട് വികസനം പ്രകൃതി സൗഹൃദമാകുന്നതിനും ശ്രദ്ധിക്കുന്നു. ഗതാഗതമേഖല, റിയല്‍ എസ്റ്റേറ്റ്, കെട്ടിട വികസനം, ഊര്‍ജ വിതരണം തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം ഏകോപനത്തിലൂടെയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പിലാക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Latest