ആ നടന്‍ താനല്ലെന്ന് ദിലീപ്

Posted on: February 22, 2017 6:07 pm | Last updated: February 23, 2017 at 8:47 am

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിക്കെതിരായ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ്. നടിയെ ആക്രമിച്ച സംഭവം ചലച്ചിത്ര ലോകം ഒന്നടങ്കം അപലപിച്ചിരുന്നു. അതിന് ശേഷം സംഭവത്തില്‍ തനിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ വാര്‍ത്ത വായിച്ച് വിശ്വസിക്കുന്നവരോട് ആലുവയിലെ താമസക്കാരനെന്ന നിലയില്‍ തന്നെ പറയ?െട്ട ആ നടന്‍ താനല്ല. തന്റെ വീട്ടില്‍ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല, ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല തന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെ വീട്ടിലും പോലീസ് ഇത് വരെ അന്വേഷിച്ചിട്ടില്ലെന്നും ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.