Connect with us

Techno

പുതുമോഡലുകളുമായി എം ഫോണ്‍ ദുബൈയില്‍

Published

|

Last Updated

ദുബൈ: മലയാളികളുടെ ഉടമസ്ഥതയിലുള്ള എം ഫോണ്‍ മധ്യപൗരസ്ത്യ മേഖലയിലെ കമ്പോളത്തിലെത്തുന്നു. നൂതന സംവിധാനങ്ങളോടുകൂടിയ മൂന്ന് മൊബൈല്‍ മോഡലുകള്‍ നാളെ (വ്യാഴം) ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ കമ്പനി വിപണിയിലിറക്കും.

കൊറിയന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് എം ഫോണ്‍ പുതിയ ഹാന്‍ഡ്‌സെറ്റ് ശ്രേണി വിപണിയിലിറക്കുന്നത്. എം ഫോണ്‍ 8, എം ഫോണ്‍ 7 പ്ലസ്, എം ഫോണ്‍ 6 എന്നിവയാണ് കമ്പനി പുറത്തിറക്കുന്ന പുതിയ മോഡലുകള്‍. വേഗമേറിയ ഡക്കാകോര്‍ പ്രൊസസറാണ് ഈ മോഡലുകളില്‍. 360 ഡിഗ്രി ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, കാമറ സെന്‍സര്‍, ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി ലൈറ്റ്, ഗയിലോ സെന്‍സറുകള്‍, ജി പി എസ്, വര്‍ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഫോണുകളുടെ സവിശേഷത.
ഉയര്‍ന്ന മോഡലുകളില്‍ എന്‍ എഫ് സി, ഹോട്ട്‌നോട് ഒ ടി ജി എന്നീ സൗകര്യങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിനായി ഇന്‍ഡക്ഷന്‍ ബേസ് ടെക്‌നോളജി എം ഫോണ്‍ 8ല്‍ അവതരിപ്പിച്ചു.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 21 മെഗാ പിക്‌സല്‍ ഐ എസ് ഒ സെല്‍ പി ഡി എ എഫ് ക്യാമറ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 256 ജി ബി സ്റ്റോറേജോടെയാണ് എം ഫോണ്‍ 8 എത്തുന്നത്. അഞ്ചര ഇഞ്ച് ഡിസ്‌പ്ലേയുമായാണ് എം ഫോണ്‍ 7 പ്ലസ് പുറത്തിറങ്ങുന്നത്. ഫഌഷോടുകൂടിയ 13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും 16 എം പി പിന്‍ കാമറയാണുള്ളത്. ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ സവിശേഷതയോടെയാണ് എം ഫോണ്‍ 6 പുറത്തിറങ്ങുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
13 മെഗാ പിക്‌സല്‍ പിന്‍ക്യാമറയുള്ള എം ഫോണ്‍ 6ല്‍ 32 ജി ബി ഡാറ്റ സ്റ്റോറേജാണുള്ളത്. ഫോണുകളുടെ വില വിവരം പുറത്തുവിട്ടിട്ടില്ല.

ആപ്പിള്‍ ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ റെഡിഗ്ടണിന്റെ നേതൃത്വത്തില്‍ എന്‍ഷൂര്‍ സപ്പോര്‍ട് സര്‍വീസ് ലിമിറ്റഡ് എം ഫോണിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് സെന്ററുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

ഇതോടൊപ്പം തിരഞ്ഞെടുത്ത നഗരങ്ങളില്‍ കമ്പനി തന്നെ എം സര്‍വീസ് കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.

 

Latest