വിജയ് ഹസാരെ ട്രോഫി: സച്ചിന്‍ ബേബി നയിക്കും

Posted on: February 22, 2017 1:55 pm | Last updated: February 22, 2017 at 1:09 pm

കൊച്ചി: ഈ മാസം 25ന് ആരംഭിക്കുന്ന 2016- 17 വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് ബി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരളത്തിന്റെ 16 അംഗ ടീമിനെ പ്രഖ്യാപിച്ചു.സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍.സന്ദീപ് വാര്യര്‍ വൈസ് ക്യാപ്റ്റനും. ഭുവനേശ്വറിലെ കെഐഐടി സ്റ്റേഡിയത്തിലും കട്ടക്കിലെ ഡിആര്‍ഐഇഎംഎസ് സ്റ്റേഡിയത്തിലും ഭാരതി സ്റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍ നടക്കുക.
25 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ത്രിപുരയെ നേരിടും.
26ന് മഹാരാഷ്ട്രയെയും മാര്‍ച്ച് ഒന്നിനു നടക്കുന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെയും 3ന് നടക്കുന്ന മത്സരത്തില്‍ തമിഴ് നാടിനെയും, 4 ന് ഡല്‍ഹിയേയും, 6 ന് ഹിമാചല്‍ പ്രദേശിനേയും നേരിടും.
ടിനു യോഹന്നാനാണ് ടീംകോച്ച്.അജയ് കുടുവ ബാറ്റിംഗിലും ജി.ജയകുമാര്‍ ബൗളിംഗിലും പ്രത്യേക പരിശീലകരായി ഉണ്ടാകും.മുഹമ്മദ് അഫ്‌സലാണ് ടീം മാനേജര്‍.

കേരള ടീം സച്ചിന്‍ ബേബി (ക്യാപ്റ്റന്‍) ,സന്ദീപ് എസ് വാര്യര്‍ (വൈസ് ക്യാപ്റ്റന്‍),വിഷ്ണു വിനോദ്,മുഹമ്മദ് അസഹറുദീന്‍,,റോഹന്‍ എസ് കുന്നുമ്മല്‍,റോഹന്‍ പ്രേം,സഞ്ജു വിശ്വനാഥ്,ജലജ് സക്‌സേന,ഇക്ബാല്‍ അബ്ദുള്ള,മോനിഷ്.കെ, ,ബേസില്‍ തമ്പി,വിനോദ് കുമാര്‍.സി.വി,കൃഷ്ണകുമാര്‍,ഫാബിദ് ഫറൂഖ് അഹമ്മദ്,സല്‍മാന്‍ നിസാര്‍,ഡാരില്‍ എസ് ഫെറാറിയോ.