അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ റിയാദില്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

Posted on: February 22, 2017 12:55 pm | Last updated: February 22, 2017 at 12:42 pm

ദമ്മാം : അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ തലസ്ഥാനമായ റിയാദിലെത്തി. അല്‍ യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും ഗള്‍ഫ് മേഖലയിലെ വിവിധ വിഷയങ്ങളും ,ചര്‍ച്ച ചെയ്തു.

കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഇരു രാഷ്ട്രങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.