കോഴിക്കോട് മിഠായിത്തെരുവില്‍ തീപ്പിടിത്തം;മൂന്ന് കടകള്‍ കത്തിനശിച്ചു

>>തീപ്പിടിച്ച കടയ്ക്കുള്ളില്‍ നിന്ന് അഞ്ച് ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിതമായി >>പുറത്തേക്കെത്തിച്ചു.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Posted on: February 22, 2017 11:57 am | Last updated: February 23, 2017 at 8:28 am
SHARE

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ തീപ്പിടിത്തം. രാധാ തീയേറ്ററിനടുത്തുള്ള മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിനാണ് തീപ്പിച്ചത്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്ക് തീ പടര്‍ന്നു സമീപത്തുള്ള കടകളെല്ലാം അടച്ച ശേഷം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. മൂന്ന് കടകള്‍ ഇതിനോടകം പൂര്‍ണ്ണമായി കത്തി നശിച്ചിട്ടുണ്ട്.

തീപിടിച്ച കടകളുടെ പരസരത്തുള്ള കടകളില്‍ ഗ്യാസ് സിലിണ്ടറുണ്ടെന്ന വിവരവും ആശങ്ക പടര്‍ത്തുന്നുണ്ട്. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതയോടെയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടു പോകുന്നത്.11.45ഓടെയായാണ് തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. ഫയര്‍ ഫോഴ്‌സിന്റെ പത്തോളം യൂണിറ്റുകള്‍ ജില്ലയിലെ പലസ്ഥലത്ത് നിന്നായി ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെ ഇങ്ങോട്ട് വിളിച്ചു വരുത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കനത്ത പുക കോഴിക്കോട് നഗരത്തെ മൂടിയിരിക്കുയാണ്. ഇത് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സിനൊപ്പം നാട്ടുകാരും പൊലീസും തീയണക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ ഇതുവരെയും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here