ട്രെയിനുകള്‍ക്ക് നിയന്ത്രണം

Posted on: February 22, 2017 9:31 am | Last updated: February 22, 2017 at 12:32 am

തിരുവനന്തപുരം: കോട്ടയത്തിനും കുറുപ്പന്തറയ്ക്കുമിടയില്‍ റെയില്‍പാത നവീകരണം നടക്കുന്നതിനാല്‍ ഈ മാസം 25 മുതല്‍ മാര്‍ച്ച് 18 വരെ ഇതുവഴി പോകുന്ന ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.

തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. കന്യാകുമാരി മുംബൈ സി എസ്ടി എക്‌സ്പ്രസ്, കൊല്ലം എറണാകുളം മെമു, കന്യാകുമാരി ബംഗളൂര്‍ എക്‌സ്പ്രസ്, എറണാകുളം കായംകുളം പാസഞ്ചര്‍, എറണാകുളം കൊല്ലം മെമു, ലോകമാന്യതിലക് കൊച്ചുവേളി എക്‌സ്പ്രസ്, മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കായിരിക്കും നിയന്ത്രണം. 15 മിനിറ്റു മുതല്‍ 85 മിനിറ്റുവരെയായിരിക്കും ഈ ട്രെയിനുകള്‍ നിര്‍ത്തിയിടുക.