Connect with us

National

നജീബിന്റെ തിരോധാനം സി ബി ഐ അന്വേഷിക്കണം: എം എസ് എഫ്

Published

|

Last Updated

ന്യൂഡല്‍ഹി: കാണതായ ജെ എന്‍ യു വിദ്യാര്‍ഥിനജീബ് അഹമ്മദിന്റെ തിരോധാനം സി ബി ഐ അന്വേഷിക്കണമെന്ന് എം എസ് എഫ് രാജ്യത്തെ പ്രമുഖമായൊരു ക്യാമ്പസില്‍ നിന്ന് ഒരു വിദ്യാര്‍ഥി അപ്രത്യക്ഷമായിട്ട് അഞ്ചുമാസം പിന്നിട്ടും സര്‍വകലാശാലാ അധികാരികള്‍ തികഞ്ഞ നിസ്സംഗതയാണു പുലര്‍ത്തുന്നത്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പോലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. കേസ് സി ബി ഐ ഏറ്റെടുത്ത് അന്വേഷിക്കണെന്നും എം എസ് എഫ് ദേശീയ അധ്യക്ഷന്‍ ടി പി അഷ്റഫലി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തിരോധനത്തിന് തൊട്ട് മുമ്പ് നജീബിനെ അക്രമിച്ചവര്‍ ക്യാമ്പസില്‍ ഇപ്പോഴും വിലസുകയാണ്.

ഡല്‍ഹി പോലീസ് നജീബിനെ കണ്ടെത്തുന്നതില്‍ പൂര്‍ണ പരാജമാണ്. അതുകൊണ്ടുതന്നെ കേസ് സി ബി ഐക്ക് കൈമാറണം. ഇക്കാര്യമാവശ്യപ്പെട്ട് എം എസ് എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അഷറഫലി പറഞ്ഞു.
അന്തരിച്ച മുസ്്ലിംലീഗ് നേതാവ് ഇ അഹമ്മദ് എം പിയുടെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ആര്‍ എം എല്‍ ഹോസ്പിറ്റലില്‍ നിന്നും നേരിട്ട അവഗണന സംബന്ധിച്ച് പാര്‍ലമെന്ററി സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് അടുത്തമാസം 16ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.