Connect with us

Gulf

വാഹനങ്ങള്‍ പുറത്തു വിടുന്ന കാര്‍ബണ്‍; ഗള്‍ഫ് ഗതാഗതരംഗം വെല്ലുവിളി നേരിടുന്നു

Published

|

Last Updated

ദോഹ: വാഹനങ്ങള്‍ പുറം തള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ ആളോഹരി വിഹിതത്തില്‍ ജി സി സിയില്‍ ഖത്വര്‍ മുന്നില്‍. കാര്‍ബണ്‍ വികിരണം സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം ജി സി സി രാജ്യങ്ങളിലെ ഗതാഗത മേഖല നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. ലോക ശരാശരിക്കു മുകളാണ് ഗള്‍ഫ് രാജ്യങ്ങളെന്ന് ഫോര്‍മറി ബൂസ് ആന്‍ഡ് കമ്പനി നടത്തിയ പഠനത്തില്‍ കണ്ടെത്തുന്നു. ഗതാഗത രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാര്‍ബണ്‍ പ്രസരണം കുറക്കാന്‍ നടപടിള്‍ സ്വീകരിക്കേണ്ടതുണ്ടെന്നാണ് നിര്‍ദേശം. പോസ്റ്റല്‍ വിതരണത്തിന് ട്രോണുകള്‍ ഉപയോഗിക്കാനുള്ള ഖത്വര്‍ തീരുമാനം ഈ മേഖലയില്‍ മികച്ച ചുവടു വെപ്പായി നിരീക്ഷിക്കപ്പെടുന്നു.

പ്രധാനമായും മൂന്നു വെല്ലുവിളികളാണ് ജി സി സി ഗതാഗത മേഖല നേരിടുന്നത്. എണ്ണവിലക്കുറവ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഗതാഗത അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചെലവുകള്‍ വെട്ടിക്കുറക്കാനുള്ള ഗവണ്‍മെന്റുകളുടെ തീരുമാനം, വാഹാനാപകടങ്ങളില്‍ മരണം സംഭവിക്കുന്നതു വഴി സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടത്തിലെ വളര്‍ച്ച, ലോക ശരാശരിക്കും മുകളില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ പടര്‍ത്തല്‍ എന്നിവയാണിവ. ആഭ്യന്തര ഉത്പാദന വരുമാനത്തിന്റെ 4.5 ശതമാനം വരെ തുകയാണ് അപകടങ്ങളിലൂടെ ജി സി സി രാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്. വാഹനങ്ങള്‍ പുറത്തു വിടുന്ന കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ ആളോഹരി അളവ് അന്തരാഷ്ട്ര ശരാശരി 1.03 ടണ്‍ ആണെങ്കില്‍ ഖത്വറില്‍ ഇത് 5.59 ടണ്‍ ആണ്. സഊദിയില്‍ 4.12, കുവൈത്ത് 3.58, യു എ ഇ 3.49, ഒമാന്‍ 3.16, ബഹ്‌റൈന്‍ 2.44 ടണ്‍ വീതവും രേഖപ്പെടുത്തുന്നു.
ഓട്ടോണമസ് വാഹനങ്ങള്‍, ഇല്ക്ട്രിക് കാറുകള്‍, ഡ്രോണുകള്‍, ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയ നൂതന രീതികള്‍ ഉപയോഗിച്ചാണ് ഗതാഗത രംഗം നേരിടുന്ന വെല്ലുവിളികളെ മറി കടക്കേണ്ടതെന്ന് സ്ട്രാറ്റജ് ആന്‍ഡ് ഇന്‍ ദുബൈ പ്രതിനിധി ഡോ. ഉള്‍റിക് കോഗഌ പറയുന്നു. വേഗതയിലും കാര്യക്ഷമതയിലും സുരക്ഷയിലും മികവു പുലര്‍ത്തുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ചെലവു തീരേ കുറവാണെന്നതും ലോക വ്യാപകമായി ഗവണ്‍മെന്റുകളെ ഈ രംഗത്തേക്ക് ആകര്‍ഷിപ്പിക്കുന്നു. ജി സി സി രാജ്യങ്ങളില്‍ ജനസംഖ്യ വര്‍ധിക്കുകയും നഗരവത്കരണം വ്യാപകമാകുകയും ചെയ്യുന്നുവെങ്കിലും ഗതാഗത രംഗത്തെ പരിഷ്‌കരണത്തിന് വേഗത കൈവന്നിട്ടില്ലെന്ന് പഠനം കണ്ടെത്തുന്നു. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ രംഗത്തു വന്നിട്ടുള്ളത് ദുബൈ ആണ്. 2030 ആകുമ്പോഴേക്കും നിലവിലെ യാത്രക്കാരുടെ 25 ശതമാനവും ഓട്ടോണമസ് ട്രിപ്പുകളിലേക്കു മാറ്റാനാണ് ദുബൈ ലക്ഷ്യം വെക്കുന്നത്.

ഈ സാഹചര്യങ്ങള്‍ മറികടക്കുന്നതിന് വ്യത്യസ്ത നിര്‍ദേശങ്ങള്‍ പഠനം മുന്നോട്ടു വെക്കുന്നുണ്ട്. ട്രോണുകളുടെ ഉപയോഗം ഇതില്‍ പ്രധാനമാണ്. ഖത്വര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍ മന്ത്രാലയം ഖത്വര്‍ പോസ്റ്റല്‍ സര്‍വീസ് കമ്പനിയുമായി (ക്യു പോസ്റ്റ്) അടുത്തിടെയാണ് ത
പാല്‍ വിതരണത്തിന് ട്രോണുകള്‍ ഉപയോഗിക്കുന്നതിന് കരാറിലെത്തിയത്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഗതഗാത സംവിധാനമാണ് ഈ രംഗത്ത് നിര്‍ദേശിക്കപ്പെടുന്ന മറ്റൊരു മാര്‍ഗം. ഇലക്ട്രിക് കാറുകളുടെ ഉപയോഗം 2040 ആകുമ്പോഴേക്കും 25 മുതല്‍ 40 ശതമാനം വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരിസ്ഥിതിക സൗഹൃദവും ചെലവു കുറവുമാണെന്നതാണ് സൗകര്യം.

 

---- facebook comment plugin here -----

Latest