മലയാളത്തിലെ പ്രമുഖ നടന്‍ ഗുണ്ടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു: കൈതപ്രം

Posted on: February 21, 2017 9:16 pm | Last updated: February 22, 2017 at 11:42 am

കോഴിക്കോട്: മലയാളത്തിലെ പ്രമുഖ നടന്‍ ഗുണ്ടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോധരന്‍. കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ കോഴിക്കോട് നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് പ്രിയപ്പെട്ട പലരും ഈ അക്രമത്തിന് പിന്നിലുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇവര്‍ ഗുണ്ടകളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു. എത്ര വലിയവരായാലും അവരെ പിടിച്ച് കെട്ടണമെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.