യുഎഇയില്‍ കാറ്റും മഴയും തുടരും

Posted on: February 21, 2017 9:20 pm | Last updated: February 21, 2017 at 8:49 pm

ദുബൈ: യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച മഴ പെയ്തു. ദുബൈയില്‍ രാവിലെ അല്‍പം വെയില്‍ പരന്നെങ്കിലും വൈകുന്നേരമായപ്പോള്‍ ചാറ്റല്‍ മഴപെയ്തു.

പുലര്‍ച്ചെ ദൂരക്കാഴ്ച കുറവായിരുന്നു. കനത്ത തണുപ്പ് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി താപനില നന്നേ കുറഞ്ഞു. ചില ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശി. അടുത്ത മൂന്നു ദിവസം പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷം മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഏതാനും ദിവസമായി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടവിട്ട് മഴ ലഭിച്ചു. ആളുകള്‍ ഇത് ആസ്വദിക്കുന്നുണ്ടെങ്കിലും പൊടിക്കാറ്റ് ജന ജീവിതം ദുഷ്‌കരമാക്കി.